ad
Deshabhimani

print edition അൽ ഫലാ 
യൂണിവേഴ്സിറ്റി ചെയര്‍മാൻ 
അറസ്റ്റിൽ

al falah university chairman arrested
വെബ് ഡെസ്ക്

Published on Feb 06, 2026, 02:30 AM | 1 min read


​ന്യൂഡൽഹി

വ്യാജരേഖ ചമച്ച കേസിൽ ഹരിയാന ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ സര്‍വകലാശാലയായ അൽ ഫലാ യൂണിവേഴ്സിറ്റിയുടെ ചെയര്‍മാൻ ജാവദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‍തു. യുജിസിയുടെ പരാതിയിലാണ് അറസ്റ്റ്. നാക് അക്രഡിറ്റേഷൻ ഉണ്ടെന്ന് വ്യാജഅവകാശവാദം നടത്തിയെന്നുമാണ് കണ്ടെത്തൽ. ​കോടതിയിൽ ഹാജരാക്കിയ സിദ്ദിഖിയെ നാലു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽവിട്ടു.


ഡൽഹിയിൽ ചെങ്കോട്ടയ്‍ക്ക് സമീപം ചാവേര്‍സ്‍ഫോടനത്തിന് പിന്നാലെയാണ് സര്‍വകലാശാലയ്ക്കുനേരെ അന്വേഷണം തുടങ്ങിയത്. കാര്‍‌ ഓടിച്ച ഉമര്‍ നബി അൽഫല യൂണിവേഴ്‍സിറ്റിയിലെ ജനറൽ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിദ്ദിഖിക്കെതിരെ ഇഡി ജനുവരിയിൽ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home