ad
Deshabhimani

print edition അജിത് പവാറിന്റെ മരണം : 
സംശയവുമായി ബന്ധുക്കൾ

Ajit Pawar.jpg
വെബ് ഡെസ്ക്

Published on Feb 09, 2026, 02:43 AM | 1 min read


മുംബൈ

എൻസിപി അധ്യക്ഷനും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത്‌ പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ എല്ലാവർക്കും സംശയമുണ്ടെന്ന്‌ അനന്തരവൻ രോഹിത്‌ പവാർ. എൻസിപിയുടെ ഇരുപക്ഷവും ഒരുമിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.


ലയന ചർച്ചകൾ നടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ബന്ധുക്കൾക്കും പാർടി പ്രവർത്തകർക്കും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട്‌ വിവരങ്ങള്‍ പങ്കുവയ്‍ക്കാൻ ചൊവ്വാഴ്‌ച മാധ്യമങ്ങളെ കാണുമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും എൻസിപി എസ്‍പി എംഎൽഎകൂടിയായ രോഹിത്‌ പറഞ്ഞു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുളളവർ മരണത്തിൽ ദുരൂഹത ആരോപിച്ച്‌ രംഗത്തുവന്നിരുന്നു. ജനുവരി 28നാണ്‌ അജിത് പവാർ സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം ബാരാമതിയിൽ തകര്‍ന്നുവീണത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home