ad
Deshabhimani

print edition എൻസിപിയെ ആര് നയിക്കും

ajit pawar family

അജിത് പവാറും സുനേത്രയും

വെബ് ഡെസ്ക്

Published on Jan 29, 2026, 03:35 AM | 1 min read


മുംബൈ

അജിത് പവാറിന്റെ അകാല വിയോഗത്തോടെ എൻസിപിയെ ആര് നയിക്കുമെന്ന ചോദ്യം ശക്തമായി. ​മുതിര്‍ന്ന നേതാവ് പ്രഫുൽ പട്ടേലാണ് നിലവിലെ വര്‍ക്കിങ് പ്രസിഡന്റ്. റായ്‍ഗഡ് എംപി സുനിൽ തത്‌കറെയാണ് സംസ്ഥാന പ്രസിഡന്റ്. ഇവര്‍ക്കൊപ്പം അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിലേക്കാണ് മഹാരാഷ്ട്ര രാഷ്ട്രീയം ഉറ്റുനോക്കുന്നത്.


മക്കളായ പാര്‍ഥ് പവാറും ജയ് പവാറും രാഷ്ട്രീയത്തിൽ സജീവമല്ല. മൂത്ത മകനായ പാര്‍ഥ് പവാര്‍ 2019 ലോക്‍സഭാ തെരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാര്‍ഥ് പവാറിനെതിരെ പുണെയിലെ ഭൂമി ഇടപാടിൽ അഴിമതി ആരോപണവും ഉയര്‍ന്നിരുന്നു.


ധനകാര്യവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അജിത് പവാറിന്റെ വിയോഗം ബജറ്റ് അടുത്തിരിക്കെ മഹായുതി സര്‍ക്കാരിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home