print edition വിമാന യാത്ര സീറ്റ് തെരഞ്ഞെടുപ്പ്: 60 ശതമാനം സൗജന്യമാക്കണം

ന്യൂഡൽഹി: വിമാന യാത്രയിൽ ഇഷ്‌ടസീറ്റ് തെരഞ്ഞെടുക്കുന്നതിന് അധികനിരക്ക് ഇൗടാക്കുന്ന വ്യോമയാന കമ്പനികളുടെ നടപടിയിൽ നിയന്ത്രണവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 60 ശതമാനം സീറ്റുകളും സൗജന്യനിരക്കിൽ യാത്രക്കാർക്ക് തെരഞ്ഞെടുക്കാനാകണമെന്നാണ് പുതിയ മാർഗനിർദേശം. ഒരേ പിഎൻആർ നന്പറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്തടുത്ത് സീറ്റുകൾ നൽകണം.
അരുമ മൃഗങ്ങൾ, സംഗീത, കായിക ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്നതിൽ സുതാര്യനയം നടപ്പാക്കണം, യാത്രക്കാരുടെ അവകാശങ്ങൾ പ്രദേശിക ഭാഷകളിലും അറിയിപ്പായി നൽകണം. യാത്ര വൈകുക, റദ്ദാക്കുക, ബോർഡിങ് നിഷേധിക്കുക എന്നീ ഘട്ടങ്ങളിൽ ഉപഭോക്‌തൃ അവകാശങ്ങൾ പാലിക്കണം. ഇത് എന്തൊക്കെയാണെന്ന് കന്പനിയുടെ ആപ്പുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കണം.










0 comments