ad
Deshabhimani

എമിഗ്രേഷൻ ക്ലിയറൻസില്ലാതെ യാത്രക്കാർ വിമാനത്തിൽ കയറി; എയർ ഇന്ത്യ ജീവനക്കാരന് സസ്‌പെൻഷൻ

air india

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 22, 2026, 03:28 PM | 1 min read

ന്യൂഡൽഹി: എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ യാത്രക്കാർ ഡൽഹി-മ്യൂണിക് വിമാനത്തിൽ കയറിയ സംഭവത്തിൽ എയർ ഇന്ത്യ ജീവനക്കാരന് സസ്‌പെൻഷൻ. സംഭവത്തിൽ ജീവനക്കാരന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.


അമൃത്സറിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാരാണ് എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാതെ മ്യൂണിക് വിമാനത്തിൽ കയറിയത്. യാത്രക്കാരെ വിമാനത്താവളത്തിലെ നിശ്ചിത പാതകളിലൂടെ അനുഗമിച്ചിരുന്ന ജീവനക്കാരൻ നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.


സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സമാനമായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കണക്ഷൻ വിമാനങ്ങളിലെ യാത്രക്കാരുടെ ബോർഡിംഗ് പാസ്, യാത്രാ റൂട്ട്, ട്രാൻസ്ഫർ നടപടികൾ എന്നിവ കൂടുതൽ കർശനമായി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


ഡിജിയാത്ര ഉൾപ്പെടെയുള്ള സംവിധാനങ്ങളും യാത്രക്കാരുടെ മുഴുവൻ യാത്രാ പ്രക്രിയയും മന്ത്രാലയം എയർ ഇന്ത്യയുമായി ചേർന്ന് അവലോകനം ചെയ്തു. ട്രാൻസ്ഫർ പോയിന്റുകളിൽ ഗ്രൗണ്ട് സ്റ്റാഫിന്റെ നേരിട്ടുള്ള പരിശോധനയും പരിഗണനയിലുണ്ട്. യാത്രക്കാരുടെ സൗകര്യം പ്രധാനമാണെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിലും നിർബന്ധിത എമിഗ്രേഷൻ നടപടികളിലും യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home