ad
Deshabhimani

സാങ്കേതിക തകരാർ: സിംഗപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

Air India.jpg
വെബ് ഡെസ്ക്

Published on Jan 15, 2026, 03:25 PM | 1 min read

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഏകദേശം 190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.


ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എഐ 2380 വിമാനമാണ് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിരിച്ചിറക്കിയത്.


വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയതായും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ സിംഗപ്പൂരിലേക്ക് അയച്ചു.


വിമാനത്തിന്റെ എയർ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ തകരാറാണ് അടിയന്തരമായി തിരിച്ചിറക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. നേരത്തെയും ഇതേ റൂട്ടിലോടുന്ന വിമാനങ്ങളിൽ എസി തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home