print edition സർചാർജുകൾ വീണ്ടും വർധിപ്പിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം മൂലം ഏർപ്പെടുത്തിയ ഇന്ധന സർചാർജ് പുതുക്കി എയർ ഇന്ത്യ. സർചാർജ് പുതുക്കിയതോടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളുടെ നിരക്ക് വർധിക്കും. ആഭ്യന്തര സർവീസുകൾക്കുൾപ്പെടെ ഭൂരിഭാഗം റൂട്ടുകളിലും ഏപ്രിൽ എട്ടുമുതലാണ് പുതിയ സർചാർജ് പ്രാബല്യത്തിൽ വരിക.
യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ റൂട്ട് സർവീസുകളിൽ ഏപ്രിൽ പത്തുമുതലും നിരക്കുകൾ ഇൗടാക്കും. നേരത്തെ ആഭ്യന്തര സർവീസുകൾക്ക് 399 രൂപയായിരുന്നു സർചാർജ്. ഇത് കിലോമീറ്റർ അടിസ്ഥാനത്തിൽ 299 മുതൽ 899 വരെയായി വർധിപ്പിച്ചു. സാർക്ക് രാജ്യങ്ങളിലേക്ക് 399 രൂപ ഉണ്ടായിരുന്നത് 2,230 ആക്കി.
പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ളത് 920ൽ നിന്ന് 4,646 ആയും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള 8,280 രൂപ 12,080 ആയും വർധിച്ചു. യൂറോപ്പിലേക്ക് 11,501 രൂപയുള്ളത് 19,049 ആക്കി. വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് 18,402 രൂപയായിരുന്നു. ഇത് 26,018 ആയും വർധിച്ചു. സിംഗപ്പൂരിലേക്ക് 5,575 രൂപയാണ് അധികം ഇൗടാക്കുക.










0 comments