സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി : ഒക്ടോബർ 20 വരെ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള പോരാട്ടം കടുക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും 20 വരെ റദ്ദാക്കുകയാണെന്നും സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനായി സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും എയർലൈൻ അറിയിച്ചു. ടിക്കറ്റ് തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടും എയർ ഇന്ത്യ വിശദീകരണം നൽകിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും റീഫണ്ട് നൽകുമെന്ന് എയർ ഇന്ത്യ പറഞ്ഞു.
റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനങ്ങളുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച എയർ ഇന്ത്യ, ഇൻഡിഗോ എന്നിവ സർവീസുകൾ നിർത്തിവെക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.









0 comments