ad
Deshabhimani

സാങ്കേതിക തകരാർ; ഡൽഹിയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി

kerala gulf sector air fare price hike

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 22, 2025, 10:42 AM | 1 min read

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി. പറക്കുന്നതിനിടെ ഓയിൽ പ്രഷർ പൂജ്യത്തിലെത്തിയതോടെയാണ് വിമാനം തിരിച്ച് പറന്നത്. എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനത്തിലാണ് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തത്.


ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന എഐ 887 (ബോയിംഗ് 777-337 ഇആർ വിമാനം) എയർ ഇന്ത്യ വിമാനത്തിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്യുകയായിരുന്നു.


രാവിലെ 6:40 ന് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയെന്നും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home