ഇസ്രയേൽ ഇറാൻ സംഘര്‍ഷം, എയര്‍ ഇന്ത്യ വിമാനം മുംബൈയിൽ ഇറക്കി

ന്യൂഡൽഹി: ഇസ്രായേലിനും ഇറാനുമിടയിലുള്ള സംഘർഷങ്ങൾക്ക് പിന്നാലെ ഇസ്രായേലി വ്യോമാതിർത്തി അടച്ചു. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ വിമാനം മുംബൈയിൽ ഇറക്കി.
എയര്‍ ഇന്ത്യയുടെ എഐ 139 വിമാനമാണ് തിരിച്ചുവിട്ടത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയും ഇസ്രായേലിൽ വ്യോമാതിർത്തി അടച്ചതുമാണ് വിമാനം തിരിച്ചുവിടാൻ കാരണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
വിമാനം മുംബൈയിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നതെന്ന് എയർലൈൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സുരക്ഷാ സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുമെന്നും ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
സംഘര്‍ഷത്തിന് പിന്നാലെ ഇൻഡിഗോയും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇറാനിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു. സാഹചര്യം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഇൻഡിഗോ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ഇസ്രായേൽ വ്യോമാതിർത്തി അടച്ചത് നിരവധി വിമാനങ്ങളെയും എയർലൈനുകളെയും ബാധിക്കുന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24.കോം അറിയിച്ചു.










0 comments