ad
Deshabhimani

print edition ആസാറാം ബാപ്പുവിന് കിടത്തിച്ചികിത്സ
വേണ്ടെന്ന് എയിംസ്‌

Asaram Bapu

ആസാറാം ബാപ്പു

വെബ് ഡെസ്ക്

Published on Aug 05, 2026, 01:37 AM | 1 min read

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്‌ത കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയിൽ ആൾദൈവം ആസാറാം ബാപ്പുവിന്‌ തിരിച്ചടി. ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സനൽകേണ്ടതില്ലെന്ന്‌ ഡൽഹി എയിംസ്‌ രൂപീകരിച്ച മെഡിക്കൽ ബോർഡ്‌ സുപ്രീംകോടതിയെ അറിയിച്ചു.


ചികിത്സയ്‌ക്കായി ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം നൽകണമെന്ന ആവശ്യം രാജസ്ഥാൻ ഹൈക്കോടതി നിരാകരിച്ചതിനെത്തുടർന്നാണ്‌ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്‌. മെഡിക്കൽ റിപ്പോർട്ട്‌ പരിഗണിച്ച്‌ ജാമ്യഹർജിയിൽ ആറിന്‌ വാദം കേൾക്കുമെന്ന്‌ ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്‌, പി ബി വരാലെ എന്നിവരുടെ ബെഞ്ച്‌ അറിയിച്ചു. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ്‌ എയിംസ്‌ മെഡിക്കൽ ബോർഡ്‌ രൂപീകരിച്ച്‌ ആൾദൈവത്തെ പരിശോധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home