ad
Deshabhimani

print edition എയിംസ്‌ പര‍ീക്ഷ രണ്ടാമതും റദ്ദാക്കി

exam writing

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 01, 2026, 12:00 AM | 1 min read

ന്യൂ‍ഡൽഹി: ജയ്‌പ‍‍ൂരിലെ ഐഒഎൻ ഡിജിറ്റൽ സോൺ പരീക്ഷാകേന്ദ്രത്തിൽ എയിംസ്‌ നിയമന പുനഃപരീക്ഷ സാങ്കേതികത്തകരാറിനെ തുടർന്ന്‌ റദ്ദാക്കി. വൈദ്യുതി തടസപ്പെട്ടതിനെത്തുടർന്ന്‌ ഇ‍ൗ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന നീറ്റ്‌ പിജി പരീക്ഷയും നേരത്തെ റദ്ദാക്കിയിരുന്നു. ഉദ്യോഗാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചതോടെയാണ്‌ പരീക്ഷ റദ്ദാക്കിയതായി പൊലീസ്‌ അറിയിച്ചത്‌. ഇതോടെ വിദ്യാർഥികൾ മൂന്നാമതും പരീക്ഷ എഴുതേണ്ട സ്ഥിതിയായി.


ഗ്ര‍ൂപ്പ്‌ ബി, സി അക്കാദമികേതര തസ്‌തികകളിലേക്കുള്ള പൊതുനിയമന പരീക്ഷ–5 (സിആർഇ–5) ആണ്‌ റദ്ദാക്കിയത്‌. ഒൻപത്‌ മണിക്ക്‌ ആരംഭിക്കേണ്ട പരീക്ഷ സാങ്കേതിക തടസങ്ങളെത്തുടർന്ന്‌ അര മണിക്കൂർ വൈകി 9.30ന്‌ ശേഷം ആരംഭിച്ചെങ്കിലും സെർവർ തകരാർ മ‍‍‍ൂലം വീണ്ടും തടസപ്പെട്ടു.


ആദ്യ ഘട്ടത്തിൽ നടത്തിയ പരീക്ഷയെ സംബന്ധിച്ച്‌ നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന്‌ അന്വേഷണത്തിന്‌ നിയോഗിക്കപ്പെട്ട വിദഗ്‌ധ സമിതി നിർദേശ പ്രകാരമാണ്‌ വീണ്ടും നടത്തിയത്‌. എന്നാൽ സാങ്കേതിക തകരാർ ആവർത്തിക്കുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home