ad
Deshabhimani

print edition മഹിളാ അസോസിയേഷൻ 
അഖിലേന്ത്യ 
സമ്മേളനത്തിന് 
നാളെ തുടക്കം

aidwa national conference
വെബ് ഡെസ്ക്

Published on Jan 24, 2026, 02:45 AM | 1 min read


​ഹൈദരാബാദ്

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിനാലാം ദേശീയ സമ്മേളനത്തിന് തെലങ്കാനയിലെ ഹൈദരാബാദിൽ ഞായറാഴ്‌ച തുടക്കമാകും. ചന്ദ്രകല പാണ്ഡേ വേദിയിൽ രാവിലെ ഒമ്പതിന് സിനിമാ,‍ നാടക പ്രവർത്തകയും നടിയുമായ എം രോഹിണി സമ്മേളനം ഉദ്ഘാടനം ചെയ്യും.


മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി അധ്യക്ഷയാകും. ജനറൽ സെക്രട്ടറി മറിയം ധാവ്ളെയും ബൃന്ദാ കാരാട്ടും മുഖ്യ പ്രഭാഷണം നടത്തും. പത്മശ്രീ ശാന്താ സിൻഹ സ്വാഗതമാശംസിക്കും. പകൽ രണ്ടിന് സാമ്രാജ്യത്വത്തിനും മനുവാദത്തിനുമെതിരെ പ്രതിരോധം തീർത്ത് റാലിയും മഹാസമ്മേളനവും അരങ്ങേറും. നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ബുധനാഴ്ച സമാപിക്കും. കേരളത്തിൽ നിന്ന് 200 പേരുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ 830 പ്രതിനിധികൾ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home