ad
Deshabhimani

print edition എഐഎഡിഎംകെ എംഎൽഎമാരെ റിസോർട്ടിലേക്ക്‌ മാറ്റി

AIADMK.jpg

എഐഎഡിഎംകെ എംഎൽഎമാരെ താമസിക്കുന്ന പുതുച്ചേരിയിലെ 
റിസോർട്ടിലേക്ക് എടപ്പാടി പളനിസ്വാമി എത്തുന്നു

വെബ് ഡെസ്ക്

Published on May 08, 2026, 01:13 AM | 1 min read

പുതുച്ചേരി: തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിൽ തങ്ങളുടെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക്‌ മാറ്റി എഐഎഡിഎംകെ. സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലാതെ ടിവികെ പ്രതിസന്ധിയിലായിരിക്കെയാണ്‌ തങ്ങളുടെ എംഎൽഎമാരെ എഐഎഡിഎംകെ പുതുച്ചേരിയിലെത്തിച്ചത്‌.


എന്നാൽ, എത്ര എംഎൽഎമാരാണ്‌ റിസോർട്ടിലുള്ളതെന്ന്‌ വ്യക്തമല്ല. പാർടിയിലെ ഒരു വിഭാഗം ടിവികെയ്‌ക്ക്‌ പിന്തുണ നൽകണമെന്നാവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്‌ സംബന്ധിച്ച്‌ പാർടിയിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ്‌ പുതിയ നീക്കം. ടിവികെ എംഎൽഎമാരെ മഹാബലിപുരത്തെ റിസോർട്ടിലേക്ക്‌ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home