എഐ വൈദ്യ ഉപദേശം നൽകി; എച്ച് ഐ വി പ്രതിരോധ മരുന്ന് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

എഐ പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എഐയുടെ നിര്‍ദേശ പ്രകാരം എച്ച്ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ന്യൂഡല്‍ഹിയിലെ 45കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയാണ് യുവാവ് പ്രതിരോധ മരുന്ന് കഴിച്ചതെന്ന് റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
എച്ച്ഐവി ബാധിച്ച ശേഷമാണ് ജീവൻ നഷ്ടമാകാൻ സാധ്യതയുള്ള മരുന്ന് ഇയാള്‍ കഴിച്ചത്. മരുന്ന് കഴിച്ചതിന് പിന്നാലെ യുവാവിന് സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം (ചർമരോഗം) എന്ന ഗുരുതരമായ അസുഖം ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.
ഡോക്ടര്‍മാരെ സമീപിക്കാതെ രോഗ നിര്‍ണയത്തിനും ചികിത്സാ ഉപദേശങ്ങള്‍ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പൊതുവായ ആരോഗ്യ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും എഐ ചാറ്റ്ബോട്ടുകള്‍ വ്യക്തികളുടെ ക്ലിനിക്കല്‍ രേഖകളോ മറ്റ് രോഗ പശ്ചാത്തലമോ പരിശോധിക്കുന്നില്ല. അതുകൊണ്ട് തന്നെ എഐ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.










0 comments