യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

അബുദാബി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി,റാസ് അൽ ഖൈമ,ഷാർജ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. പകരം ഡൽഹി-ദുബായ് മേഖലയിൽ റൗണ്ട് ട്രിപ്പ് പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു. സ്ലോട്ട് ലഭ്യതയും നിലവിലെ സാഹചര്യങ്ങളും അനുസരിച്ചാവും ഇത്.
യുഎഇ വിമാനത്താവള അധികൃതരുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച അബുദാബി,റാസ് അൽ ഖൈമ,ഷാർജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും ഉള്ള അധിക സർവീസുകൾ കുറയ്ക്കാൻ നിർബന്ധിതരായതായി എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ കുറയ്ക്കുകയാണ്.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഞായറാഴ്ച മിഡിൽ ഈസ്റ്റ് മേഖലയിലേക്കും തിരിച്ചും 72ഷെഡ്യൂൾ ചെയ്തതും ഷെഡ്യൂൾ ചെയ്യാത്തതുമായ വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.










0 comments