Deshabhimani

ഖാർ​ഗെയെ നേരിൽ കണ്ട് അടൂർ പ്രകാശ്; സതീശനെതിരായ പരാതി കൈമാറി

vdms adoor prakash
വെബ് ഡെസ്ക്

Published on Oct 05, 2026, 04:08 PM | 1 min read

ന്യൂഡൽഹി: വി ഡി സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സതീശന്‍റെ പ്രവർത്തനശൈലിക്കെതിരെയും പാർടി-സർക്കാർ ഏകോപനമില്ലായ്മയ്ക്കുമെതിരെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നേരിട്ട് പരാതി നല്‍കിയത്.


കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. സതീശനെതിരായ പരാതി ഖർഗെയ്ക്ക് നൽകിയോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന് മാത്രം മറുപടി നൽകുകയായിരുന്നു.


മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലി, പാർടി–സർക്കാർ ഏകോപനമില്ലായ്മ, മുന്നണിയിൽ കൂടിയാലോചന നടത്താതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നു തുടങ്ങിയ ആരോപണങ്ങളാണ് അടൂർ പ്രകാശ് നേരത്തെ പരസ്യമായി ഉന്നയിച്ചിരുന്നത്. ഈ വിഷയങ്ങൾ ദേശീയ നേതൃത്വത്തെ രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഡൽഹിയിലെത്തി ഖർഗെയുമായി കൂടിക്കാഴ്ച നടത്തിയത്.


പ്രധാന സർക്കാർ തീരുമാനങ്ങൾ പലതും യുഡിഎഫ് കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. മുന്നണിയിലെ പ്രധാന വിഷയങ്ങളിൽ കൂട്ടായ ആലോചന നടക്കുന്നില്ലെന്നും യുഡിഎഫ് യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കുന്നില്ലെന്നുമായിരുന്നു പരാതി. ഈ വിമർശനങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നും ദേശീയ നേതൃത്വത്തെ കാര്യങ്ങൾ അറിയിക്കുമെന്നും പിന്നീടും അദ്ദേഹം ആവർത്തിച്ചിരുന്നു.


ഇതിനിടെ പാർടിക്കുള്ളിലെ ഐക്യമില്ലായ്മ പുറത്തുപറഞ്ഞതിന് സതീശൻ അനുകൂലികളുടെ വക അടൂർപ്രകാശിനും ജെബി മേത്തർക്കും സൈബറാക്രമണവും അഴിച്ചുവിട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home