Deshabhimani

print edition സൈന്യത്തിന്റെ വെടിയുണ്ട കരാറും അദാനിക്ക്

Modi Adani.jpg
വെബ് ഡെസ്ക്

Published on Sep 06, 2026, 01:30 AM | 1 min read

ന്യൂഡൽഹി: സൈന്യത്തിന്‌ എ കെ 203 റൈഫിളുകൾക്ക്‌ വെടിയുണ്ട നിർമിക്കുന്നതിനുള്ള അഞ്ചുവർഷ കരാറിൽ അദാനി ഗ്രൂപ്പ്‌ ഒപ്പുവെച്ചു. തുറമുഖം, വിമാനത്താവളം, ഉ‍ൗർജം, ഖനനം തുടങ്ങിയ മേഖലകൾക്ക്‌ പുറമെ പ്രതിരോധനിർമാണ രംഗത്തുകൂടി അദാനിയുടെ കുത്തക ഉറപ്പിക്കുന്നതിന്റെ ഭാഗമാണിത്‌. ഡിആർഡിഒയുടെ മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികൾക്ക്‌ കൈമാറാൻ തീരുമാനിച്ചതിന്‌ പിന്നാലെയാണ്‌ മറ്റൊരു സുപ്രധാന കരാർ കൂടി അദാനി നേടിയെടുത്തത്‌.


ഇന്തോ–റഷ്യൻ റൈഫിൾസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (ഐആർആർപിഎൽ) നിർമിക്കുന്ന എകെ 203 റൈഫിളിന്‌ ആവശ്യമായ വെടിയുണ്ടയാണ്‌ അദാനി ഡിഫൻസ്‌ ആൻഡ്‌ എയ്‌റോസ്‌പേസ്‌ ഉൽപ്പാദിപ്പിക്കുക. ആദ്യമായാണ്‌ ഒരു ഇന്ത്യൻ കമ്പനി റൈഫിൾ നിർമാണ പദ്ധതിയുടെ ഭാഗമാകുന്നത്‌. കാൺപുരിലെ ഫാക്‌ടറിയിലാണ്‌ വെടിയുണ്ടകൾ നിർമിക്കുക. ഐആർആർപിഎൽ നിർമിക്കുന്ന ആറു ലക്ഷത്തിലേറെ എകെ 203 തോക്കുകൾക്കും ആവശ്യമായ വെടിയുണ്ടയാണ്‌ അദാനി ഗ്രൂപ്പ്‌ നിർമിക്കുക. മിനിറ്റിൽ 700 ‍റ‍ൗണ്ട്‌ വെടിയുതിർക്കാൻ എകെ 203ന്‌ കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home