Deshabhimani

print edition അദാനിയുടെ മാനനഷ്‌ടക്കേസ്‌; മാധ്യമപ്രവര്‍ത്തകന്‍ രവി നായർക്ക്‌ ജാമ്യം

RAVI NAIR.
വെബ് ഡെസ്ക്

Published on Sep 25, 2026, 01:31 AM | 1 min read

ന്യൂഡൽഹി: ഗ‍ൗതം അദാനിയെ വിമർശിച്ച്‌ ലേഖനമെഴുതിയതിന്‌ മാനനഷ്‌ടക്കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ രവി നായർക്ക്‌ ജാമ്യം നൽകി ഗുജറാത്ത്‌ ഗാന്ധിനഗർ സെഷൻസ്‌ കോടതി.


മാനനഷ്‌ടക്കേസിൽ ഒരു വർഷം തടവിന്‌ മാൻസയിലെ മജിസ്‌ട്രേറ്റ്‌ കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന്‌ സെഷൻസ്‌ കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ച്‌ തീർപ്പാക്കുംവരെ ജാമ്യം അനുവദിച്ചു. ഇതിനിടെ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്‌ രവി നായർക്കെതിരെ സെഷൻസ്‌ കോടതി ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിക്കുകയും വീണ്ടും അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. സെപ്‌തംബർ 17ന്‌ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ഗാന്ധിനഗർ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി ആശിഷ് ജെ എസ് മൽഹോത്ര വ്യാഴാഴ്ച ജാമ്യ ഹര്‍ജി അംഗീകരിച്ചു.


രവി നായർ വാഷിങ്‌ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിനെതിരെയാണ് അദാനി പരാതി നൽകിയത്. ഏകദേശം 3.9 ബില്യൺ ഡോളർ മൂല്യമുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) നിക്ഷേപം അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ഇന്ത്യയിലെ ഉദ്യോഗസ്ഥർ നിർദേശിച്ചുവെന്നായിരുന്നു ലേഖനത്തിൽ പരാമർശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home