print edition സംസാരിച്ചുകൊണ്ടേയിരിക്കുക : രോഹിണി

ഹൈദരാബാദിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം നടി എം രോഹിണി ഉദ്ഘാടനം ചെയ്യുന്നു / ഫോട്ടോ: നിലിയ വേണുഗോപാൽ
ഹൈദരാബാദ്
രാജ്യം നിർണായകഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടിയും എഴുത്തുകാരിയുമായ രോഹിണി. ചരിത്രവും സമരവും കേട്ടുമാത്രം പരിചയമുള്ള പുതിയ തലമുറയെ പുതുകഥകൾ വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ ഇൗ ചിന്താഗതിക്കെതിരെ നാം സംസാരിച്ചുകൊണ്ടേയിരിക്കണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ഉദ്‌ഘാടനംചെയ്‌ത് രോഹിണി പറഞ്ഞു.
പുരോഗമന ആശയങ്ങൾ സംസാരിക്കാനും പ്രചരിപ്പിക്കാനും എന്റെ കലയാണ് എന്റെ ആയുധം. ഓരോ സ്‌ത്രീക്കും അത്തരമൊരു ആയുധം കണ്ടെത്താനാകണം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും തുല്യതയും നടപ്പാക്കുന്നതിൽ വെല്ലുവിളി നേരിടുകയാണെന്നും അവർ പറഞ്ഞു. തമിഴ്, തെലുഗു, ഇംഗ്ലീഷ് ഭാഷകളിലാണ് രോഹിണി സമ്മേളനത്തെ അഭിസംബോധന ചെയ്‌തത്.










0 comments