ad
Deshabhimani

വിഭജന രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം

തമിഴ്നാട്ടിൽ സിപിഐ എം സ്ഥാനാർഥിക്കായി വോട്ടഭ്യർഥിച്ച് നടി രോഹിണി

Rohini

നടി രോഹിണി പഴനിയിലെ സിപിഐ എം സ്ഥാനാർഥി എൻ പാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ

വെബ് ഡെസ്ക്

Published on Apr 17, 2026, 05:18 PM | 1 min read

പഴനി: തമിഴ്നാ‌‌ട് നിയമസഭാ തെരഞ്ഞെടുപ്പിൽ പഴനിയിലെ സിപിഐ എം സ്ഥാനാർഥി എൻ പാണ്ടിക്ക് വോട്ടഭ്യർഥിച്ച് നടി രോഹിണി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം നേതാവുമായ എൻ പാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിലാണ് താരം വോട്ടഭ്യർഥനയുമായി എത്തിയത്. വിഭജന രാഷ്ട്രീയത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന് രോഹിണി പറയുന്നു.


​നമ്മുടെ നാടിന്റെ സൗഹൃദാന്തരീക്ഷത്തെ തകർക്കുന്ന വിഭജന രാഷ്ട്രീയത്തിനെതിരെ നാമെല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ട സമയമാണിത്. ജനങ്ങളുടെ അവകാശങ്ങൾക്കായി എന്നും മുൻപന്തിയിൽ നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടവീര്യം നാടിന് അനിവാര്യമാണ്. അധികാരമില്ലാത്തപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് അവർക്കായി തെരുവിലിറങ്ങുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ഏത് ഘട്ടത്തിലും സാധാരണക്കാരുടെ ശബ്ദമായി മാറുന്ന ഇവർക്ക് അധികാരം കൂടി ലഭിച്ചാൽ അത് നാടിന്റെ വികസനത്തിനും സുരക്ഷയ്ക്കും വലിയ കരുത്താകും.


​കോർപ്പറേറ്റുകൾ നമ്മുടെ നാടിന്റെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നത് തടയാൻ ഒരു കവചമായി നിൽക്കാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് സാധിക്കും. അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും ശബ്ദം നിയമസഭകളിലും പാർലമെന്റിലും മുഴങ്ങണം. എൻ പാണ്ടിയെപ്പോലെയുള്ള ജനകീയ സഖാക്കളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രോഹിണി പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സിപിഐ എമ്മിന് വേണ്ടി നടി രോഹിണി സജീവമായി പ്രചരണ രം​ഗത്തുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home