ad
Deshabhimani

തിരുച്ചിറപ്പള്ളിയിലും നാമനിർദേശ പത്രിക സമർപ്പിച്ച് വിജയ്

Vijay

വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു, Photo Credit: PTI

വെബ് ഡെസ്ക്

Published on Apr 02, 2026, 05:56 PM | 1 min read

തിരുച്ചിറപ്പള്ളി: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് പെരമ്പൂരിലിന് പിന്നാലെ തിരുച്ചിറപ്പള്ളിയിലും നാമനിർദേശ പത്രിക സമർപ്പിച്ചു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ​ഗൂഢാലോചനയാണെന്ന് നാമനിർദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ വിജയ് ആരോപിച്ചു. തന്റെ അവസാന ചിത്രമായ ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞതിനും 40-ലധികം പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിന് പിന്നിലെ ഗൂഢാലോചനയ്ക്കും എതിരെ തനിക്ക് നീതി വേണമെന്ന് വിജയ് ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പിൽ ജനനായകൻ എന്ന ചിത്രം വലിയ ആയുധമാകുമെന്ന ഭയമാണ് റിലീസ് തടഞ്ഞതിന് പിന്നിലെന്നും വിജയ് പറയുന്നു. കഴിഞ്ഞ ദിവസം വിജയ് പെരമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പെരമ്പൂരിലുള്ള കോളജിൽ വെച്ചാണ് വിജയ് നാമനിർദേശ പത്രിക നൽകിയത്. ആരാധകരും പ്രവർത്തകരുമടക്കം നിരവധി പേര് കോളജിന് മുന്നിൽ തടിച്ചു കൂടിയിരുന്നു.


വിജയ്ക്കൊപ്പം പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് ആണ് ഉണ്ടായിരുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരത്തിന് ഇറങ്ങുന്നത്. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home