ad
Deshabhimani

മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച

ആര്‍എസ്എസ് ആസ്ഥാനത്ത് രണ്‍വീര്‍ സിങ്; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി രൺവീർ സിങ്; നാഗ്പൂർ ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനം
വെബ് ഡെസ്ക്

Published on Apr 11, 2026, 08:33 PM | 1 min read

നാഗ്പൂർ : ധുരന്ധർ: ദ റിവഞ്ച് സിനിമ ആര്‍എസ്എസ് രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കുന്നതാണെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെ, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി നടൻ രൺവീർ സിങ്. നാഗ്പൂർ മഹലിലെ ആർഎസ്എസ് ആസ്ഥാനത്തുവെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.


വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ചാർട്ടേഡ് വിമാനത്തിൽ മുംബൈയിൽ നിന്നാണ് രൺവീർ നാഗ്പൂരിലെത്തിയത്.

മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സന്ദർശനം ഇതിനകം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. ധുരന്ധർ ഒരു പ്രോപഗണ്ട സിനിമയാണെന്ന ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് താരത്തിന്റെ നാഗ്പൂർ സന്ദർശനം.


ആർഎസ്എസ് - ബിജെപി അനുകൂല രാഷ്ട്രീയമാണ് സിനിമ മുന്നോട്ടുവെക്കുന്നതെന്ന് ധ്രുവ് റാഠി ഉൾപ്പെടെയുള്ളവർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രൺവീറിന്റെ സന്ദർശനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 2026 മാർച്ച് 19 ന് റിലീസ് ചെയ്തു. ആദിത്യ ധർ,ലോകേഷ് ധർ,ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് നിർമാതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home