ad
Deshabhimani

നടൻ രാകേഷ് പൂജാരി അന്തരിച്ചു

rakesh poojari
വെബ് ഡെസ്ക്

Published on May 12, 2025, 09:01 PM | 1 min read

ബം​ഗളൂരൂ : കന്ന‍ഡ നടൻ രാകേഷ് പൂജാരി (34) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കോമഡി ഖിലാഡി​ഗലു എന്ന കോമഡി റിയാലിറ്റി ഷോ ജേതാവാണ്. ഹിറ്റ് ചിത്രം കാന്താരയിലും അഭിനയിച്ചിട്ടുണ്ട്. കാന്താര 2വിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നുവെന്നാണ് വിവരം.


കർണാടക ഉഡുപ്പി സ്വദേശിയാണ്. കാന്താരയ്ക്കു പുറമെ പയിൽവാൻ, ഇതു എന്ത ലോകവയ്യ എന്നീ കന്നഡ ചിത്രങ്ങളിലും പേട്കമ്മി, അമ്മേർ പൊലീസ് എന്നീ തുളു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രാകേഷിന്റെ വിയോ​ഗത്തിൽ കന്നഡ ടെലിവിഷൻ മേഖലയിലുള്ള നിരവധി പേർ അനുശോചനം അറിയിച്ചു. 2014ൽ പുറത്തിറങ്ങിയ വിസ്കി ഇസ് റിസ്കി എന്ന ചിത്രത്തിലൂടെയാണ് സിനിമ രം​ഗത്തെത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home