ad
Deshabhimani

നാലാം ദേശീയ അവാർഡ്; മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി

mammootty national award
വെബ് ഡെസ്ക്

Published on Sep 22, 2026, 05:30 PM | 1 min read

ഗാന്ധിന​ഗർ: മികച്ച നടനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ​ഭ്രമയു​ഗത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി മമ്മൂട്ടി സ്വന്തമാക്കിയത്. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകർന്നാടിയപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.


മതിലുകൾ, ഒരു വടക്കൻ വീര​ഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് നേരത്തെ ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത്.


11 അംഗ ജൂറിയുടെ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ജൂലൈ 2ന് പൂർത്തിയായിരുന്നു. സംവിധായകൻ ജയരാജാണ് അവാർഡ് നിർണയ ജൂറി ചെയർമാൻ. 2024ൽ സെൻസർ ചെയ്‌ത ചിത്രങ്ങൾ 72-ാം ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home