ad
Deshabhimani

ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകനെ ആക്രമിച്ച് എബിവിപി

abvp attack
വെബ് ഡെസ്ക്

Published on Mar 20, 2026, 08:01 PM | 1 min read

അനുപ്പൂർ : മധ്യപ്രദേശിലെ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി (IGNTU) ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ ആക്രമണവുമായി എബിവിപി. സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി വിഭാഗത്തിലെ അധ്യാപകനായ ഡോ. ചാൾസ് വർഗീസിന്റെ വസതിയിൽ കയറി എബിവിപി ആക്രമിക്കുകയായിരുന്നു.


മുൻ ഹോസ്റ്റൽ വാർഡൻ അനധികൃതമായി ഹോസ്റ്റൽ സൗകര്യങ്ങൾ അനുവദിച്ചുവെന്നാരോപണത്തെ തുടർന്ന് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യുകയും പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോ. ചാൾസ് വർഗീസിനെ പുതിയ വാർഡനായി നിയമിക്കുകയും, അദ്ദേഹം ഹോസ്റ്റൽ സൗകര്യങ്ങൾ ഔദ്യോഗിക മാനദണ്ഡങ്ങൾ പ്രകാരം പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. നിയമനത്തിന് പിന്നാലെ തന്നെ അദ്ദേഹത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയപ്രേരിതമായ പ്രതിഷേധങ്ങളും സമ്മർദങ്ങളും ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.


ഈ നടപടികളിൽ ചില വിദ്യാർത്ഥി വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് എബിവിപിയുമായി ബന്ധപ്പെട്ടവർക്ക് എതിർപ്പ് ഉണ്ടായിയിരുന്നു. സംഭവത്തിൽ അധ്യാപക സംഘടന കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സർവകലാശാല അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home