Deshabhimani

print edition യുപി പൊലീസിന്‌ തിരിച്ചടി; മാധ്യമപ്രവർത്തകന്റെ ‘എക്‌സ്‌’ 
വിവരങ്ങൾ തേടിയുള്ള നോട്ടീസ്‌ റദ്ദാക്കി

ayodhya
വെബ് ഡെസ്ക്

Published on Oct 15, 2026, 01:30 AM | 1 min read

ന്യൂഡൽഹി : അയോധ്യക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തെത്തിച്ച മാധ്യമപ്രവർത്തകൻ അഭിഷേക്‌ ഉപാധ്യായയുടെ എക്‌സ്‌ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലെ വിവരങ്ങൾ തേടി യുപി പൊലീസ്‌ നൽകിയ നോട്ടീസ്‌ റദ്ദാക്കി സുപ്രീംകോടതി.


റോഡപകടത്തിന്റെ പേരിലെടുത്ത കേസിന്റെ മറവിൽ വാർത്തയുടെ ഉറവിടം അറിയാൻ എക്‌സിന്‌ നൽകിയ നോട്ടീസാണ്‌ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച്‌ റദ്ദാക്കിയത്‌.

​

റോഡപകടം നടന്ന തീയതിക്ക്‌ മൂന്നുമാസം മുന്പ്‌ മുതലുള്ള വിവരങ്ങൾ തേടിയത്‌ അനാവശ്യ നടപടിയാണെന്ന്‌ കോടതി നിരീക്ഷിച്ചു. എക്‌സിന്‌ നൽകിയ നോട്ടീസിലെ കാര്യങ്ങളും പൊലീസ്‌ കമീഷണർ സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ വിവരങ്ങളും ഒത്തുപോകുന്നില്ലെന്നും കോടതി പറഞ്ഞു.


അപകടക്കേസിന്റെ പേരിൽ പിടിച്ചെടുത്ത അഭിഷേകിന്റെ കാർ രണ്ടുദിവസത്തിനം വിട്ടുനൽകാൻ ഉത്തരവിട്ട ബെഞ്ച്‌, അറസ്റ്റ്‌ ചെയ്യാൻ നേരത്തെ ഏർപ്പെടുത്തിയ വിലക്ക്‌ നിലനിർത്തി.

​

എക്‌സ്‌ അക്ക‍ൗണ്ടിന്റെ വിവരങ്ങൾ തേടി യുപി പൊലീസ്‌ കത്തുനൽകിയെന്നും ഇത്‌ തന്റെ വാർത്താ ഉറവിടങ്ങൾ പൊലീസിന്‌ കൈമാറുന്നതിന്‌ തുല്യമാകുമെന്നുമായിരുന്നു അഭിഷേക്‌ വാദിച്ചത്‌. ക്ഷേത്രക്കൊള്ള സംബന്ധിച്ച തെളിവുകൾ ശേഖരിച്ച ജൂൺ മുതലുള്ള വിവരങ്ങളാണ്‌ പൊലീസ്‌ തേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home