ad
Deshabhimani

അഞ്ച് വര്‍ഷത്തില്‍ 1500 കോടിയുടെ വര്‍ധന; ആസ്തിയില്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയുടെ ഗ്രാഫ് കുത്തനെ മുകളിലേയ്ക്ക്

Abhishek Manu Singhvi

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി മനു അഭിഷേക് സിംഗ്വി

വെബ് ഡെസ്ക്

Published on Mar 09, 2026, 03:50 PM | 1 min read

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി മനു അഭിഷേക് സിംഗ്വിയു‌‌ടെ ആസ്തി. അഞ്ച് വര്‍ഷത്തില്‍ ഉണ്ടായ വര്‍ധന 1500 കോടി രൂപയ്ക്ക് മുകളിലാണെന്ന് സിംഗ്വി സത്യവാങ്മൂലത്തില്‍ പറയുന്നു. 2,800 കോടിയിലേയ്ക്കാണ് ആസ്തി പെരുകിയത്.


രാജ്യസഭ സ്ഥാനാർഥിയായി തെലങ്കാനയിൽ നിന്ന് നാമനിർദേശ പ്രത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിലാണ് ആസ്തിയു‌ടെ കുതിപ്പ് പുറത്ത് വിട്ടത്. 2024 -25ൽ 374 കോടി രൂപയും 2023 -24ൽ 333 കോടിയിലേറെയും ആണ് വരുമാനമായി കാണിച്ചിട്ടുള്ളത്.


തന്റെ പേരിലും ഭാര്യയുടെ പേരിലും ഹിന്ദു കൂട്ടുകൂടുംബ വ്യവസ്ഥ പിന്തുടരുന്ന കുടുംബാംഗങ്ങളുടെ പേരിലാണ് ഈ സ്വത്ത് എന്നാണ് സിംഗ്വി പറയുന്നത്. ‌അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കലാസൃഷ്ടികൾക്കും പെയിന്റിംഗുകൾക്കും 25 കോടിയിലധികം വിലയുണ്ടെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home