ad
Deshabhimani

പഞ്ചാബിൽ എഎപി നേതാവിനെ നടുറോഡിൽ വെടിവെച്ചുകൊന്നു; കാരണമായത് തെരഞ്ഞെടുപ്പ് സമയത്തെ തർക്കം

Gurpreet Gopi

ഗുർപ്രീത് സിങ് ഗോപി

വെബ് ഡെസ്ക്

Published on Aug 30, 2026, 11:11 AM | 1 min read

ചണ്ഡിഗഡ്: പഞ്ചാബിൽ ആയുധധാരികളുടെ വെടിയേറ്റ് ആം ആദ്മി പാർടി നേതാവ് കൊല്ലപ്പെട്ടു. ഗുർപ്രീത് സിങ് ഗോപി (45)യാണ് കൊല്ലപ്പെട്ടത്. മംദോട്ട് നഗരത്തിൽ ബൈക്കിൽ സഞ്ചരിക്കവെ അക്രമികൾ പിന്തുടർന്നെത്തി വെടിയുതിർക്കുകയായിരുന്നു.


ശനി വൈകുന്നേരമാണ് സംഭവം. ഹർപ്രീത് എന്ന ഹാപ്പി എന്നയാൾത്തൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ​ഗുർപ്രീത് സിങ്. കാറിലെത്തിയ നാലം​ഗം സംഘം എഎപി നേതാവിനുനേരെ വെടിവെച്ചു കടന്നുകളഞ്ഞു. ഗുർപ്രീത് സിങിന്റെ ചില സുഹൃത്തുക്കൾ മറ്റൊരു കാറിൽ പിന്നിലുണ്ടായിരുന്നു. ആ കാറിനു നേരെയും അക്രമികൾ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു.


ആക്രമണത്തിന് പിന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഴയൊരു തർക്കമാണെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേ​ഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home