ad
Deshabhimani

പഞ്ചാബിൽ ആം ആദ്മി നേതാവിനെ വെടിവച്ചുകൊന്നു

വെബ് ഡെസ്ക്

Published on Jan 05, 2026, 10:00 AM | 1 min read| Watch Time : 12s

ചണ്ഡി​ഗഡ്: പഞ്ചാബിൽ ആം ആദ്മി നേതാവിനെ വെടിവച്ചുകൊന്നു. ഗ്രാമ സർപഞ്ചായ ഝാർമൽ സിങ് ആണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു അജ്ഞാതരുടെ ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


ടാർൺ തരൺ ജില്ലയിലെ വാൽത്തോവ സ്വദേശിയാണ് ഝാർമൽ സിങ്. അമൃത്സറിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അജ്ഞാതരായ അക്രമികൾ പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ നിന്ന് ഝാർമിന് നേരെ വെടിയുതിർക്കുകയായിരുന്നു.


വിവാഹത്തിനെത്തിയ മറ്റ് അതിഥികളുടെ മധ്യത്തിലാണ് കൊലപാതകം. രണ്ട് പേർ തോക്കുമായെത്തി ഝാർമലിന്റെ തലയ്ക്ക് ചൂണ്ടി വെടിയുതിർത്തു. ശേഷം ഓടി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.


വെടിയേറ്റ ഝാർമലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഝാർമൽ സിങ്ങിന് നേരെ മുമ്പ് മൂന്ന് തവണ വധശ്രമമുണ്ടായതായാണ് വിവരം. അക്രമികളെ തിരിച്ചറിയാനും പിടികൂടാനും പൊലീസ് തിരച്ചിൽ ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home