വൈദ്യുത വാഹന ബാറ്ററികൾക്ക് 21 അക്ക ആധാർ നമ്പർ വരുന്നു

വൈദ്യുത വാഹന ബാറ്ററികൾ തിരിച്ചറിയുന്നതിനും കാര്യക്ഷമമായ പുനരുപയോഗം ഉറപ്പാക്കാനും ആധാറിന് സമാനമായ സവിശേഷ തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്താൻ ഗതാഗത മന്ത്രാലയം. ബാറ്ററി പായ്ക്ക് ആധാർ നമ്പർ (BPAN) എന്നാവും ഇത് അറിയപ്പെടുക. ഇതിനുള്ള കരട് നിർദ്ദേശങ്ങൾ തയാറായി.
ബാറ്ററികൾ നിർമ്മിക്കുന്നവരോ ഇറക്കുമതി ചെയ്യുന്നവരോ ഇവ നിർണ്ണയിച്ച് നൽകി ഉറപ്പ് വരുത്തണം. അക്കങ്ങൾ ഉൾപ്പെടെ 21 പ്രതീകങ്ങളുള്ള ബാറ്ററി പായ്ക്ക് ആധാർ നമ്പർ (BPAN) ആണ് പതിക്കേണ്ടത്. ഗതാഗത മന്ത്രായലത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ഈ ഡാറ്റ അപ്‌ലോഡ് ചെയ്യുകയും വേണം.
BPAN പെട്ടെന്ന് തിരിച്ചറിയാവുന്നതും വ്യക്തമായി കാണാവുന്നതുമായ ഒരു സ്ഥാനത്തായിരിക്കണം. നശിപ്പിക്കാനോ മാറ്റാനോ കഴിയാത്ത വിധത്തിൽ ആയിരിക്കണമെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു.

ബാറ്ററി നിർമ്മാണത്തിലെ അസംസ്കൃത വസ്തുക്കൾ, രാസഘടകങ്ങളുടെ വേർതിരിച്ചെടുക്കൽ എല്ലാം രേഖപ്പെടുത്തപ്പെടും. നിർമ്മാണം മുതൽ അതിന്റെ ഉപയോഗവും പുനരുപയോഗവും വരെയുള്ള സുപ്രധാന വിവരങ്ങളും BPAN നമ്പർ വഴി സംഭരിക്കും. ഇവയിൽ വരുന്ന ഏത് മാറ്റവും നിർമ്മാതാവിന്റെയോ ഇറക്കുമതിക്കാരന്റെയോ ഉത്തരവാദിത്വത്തിലാവും.
ഇന്ത്യയിലെ മൊത്തം ലിഥിയം-അയൺ ബാറ്ററി ആവശ്യകതയുടെ 80 മുതൽ 90 ശതമാനം വരെ ഇലക്ട്രിക് വാഹന മേഖലയിൽ നിന്നാണ്.










0 comments