ad
Deshabhimani

റിപ്പബ്ലിക് ദിന റിഹേഴ്‌സലിനിടെയിലേക്ക് ആഡംബര കാർ പാഞ്ഞുകയറി; കൈവരികൾ ഇടിച്ചു തകർത്തു

Accident
വെബ് ഡെസ്ക്

Published on Jan 24, 2026, 04:48 PM | 1 min read

കൊൽക്കത്ത: കൊൽക്കത്തയിൽ റിപ്പബ്ലിക്ക് ദിന പരിപാടികളുടെ റിഹേഴ്സൽ നടക്കുന്ന സ്ഥലത്തേക്ക് ആഡംബര കാർ ഇടിച്ചുകയറി. റെഡ് റോഡ് പ്രദേശത്തെ കൈവരികൾ തകർത്തു. അപകടം സുരക്ഷ ആശങ്കകയുയർത്തിയിട്ടുണ്ട്.


റെഡ് റോഡ് വീഥിയിലൂടെ അമിത വേ​ഗത്തിലെത്തിയ കാറിന് നേരെ ട്രാഫിക് പൊലീസ് സ്റ്റോപ് ബോർഡ് കാണിച്ചിരുന്നു. എന്നാൽ നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച കാർ കൈവരികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ​സമീപത്തായി റിപ്പബ്ലിക് ദിന പരിപാടികളുടെ റിഹേഴ്സൽ നടക്കുകയായിരുന്നു.


അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് വാഹനം പിടിച്ചെടുത്തു. കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പിടിച്ചെടുത്ത കാറിന് സാധുവായ ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റുകളില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.


2016-ൽ റിപ്പബ്ലിക് ദിന റിഹേഴ്‌സൽ നടക്കുമ്പോൾ ഇതേ പ്രദേശത്ത് അമിതവേഗതയിൽ എത്തിയ കാർ ബാരിക്കേഡുകൾ തകർത്തിരുന്നു. ഈ അപകടത്തിലാണ് വ്യോമസേനാ കോർപ്പറൽ അഭിമന്യു ഗൗദ് കൊല്ലപ്പെട്ടത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home