ad
Deshabhimani

അജിത് പവാറിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി; അനുശോചിച്ച് നേതാക്കൾ

ajit pawar.jpg
വെബ് ഡെസ്ക്

Published on Jan 28, 2026, 12:02 PM | 1 min read

മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിനെ അനുസ്മരിച്ച് നേതാക്കൾ. മഹാരാഷ്ട്രയ്ക്കായി അജിത് പവാർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും വിമാനപകട വാർത്ത അത്യന്തം ദുഃഖത്തോടെയാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.





അജിത് പവാർ ജനങ്ങളുടെ നേതാവായിരുന്നെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ കുറിച്ചു. അജിത് പവാറിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. അജിത് പവാറും സഹയാത്രികരും വിമാനാപകടത്തിൽ മരിച്ച വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്നും രാഹുൽ ​ഗാന്ധി അനുശോചന കുറിപ്പിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home