ad
Deshabhimani

ലോകത്ത് ഏറ്റവും ചൂടുള്ള 100 നഗരങ്ങളിൽ 98 എണ്ണവും ഇന്ത്യയിൽ

Heatwave Woman Cycle

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 25, 2026, 04:39 PM | 1 min read

ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന 100 ന​ഗരങ്ങളിൽ 98 എണ്ണവും ഇന്ത്യയിലെന്ന് കണക്കുകൾ. ഡസൻ കണക്കിന് ഇന്ത്യൻ നഗരങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. പ്രധാന നഗരങ്ങൾ മാത്രമല്ല, ചെറിയ പട്ടണങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ഉഷ്ണതരംഗം എത്രത്തോളം വ്യാപകമാണെന്ന് തെളിയിക്കുന്നു.


എക്യുഐ റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശ്, ഒഡിഷ, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ന​ഗരങ്ങളിലാണ് ചൂട് കൂടുതൽ. ശനിയാഴ്ചത്തെ കണക്ക് അനുസരിച്ച് 46 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഉത്തർപ്രദേശിലെ ബിന്ദ്കിയാണ് ലോകത്തിൽ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്ന ന​ഗരം. ഉത്തർപ്രദേശിലെ തന്നെ ഫത്തേപ്പൂർ, ഇറ്റാവ എന്നീ ന​​ഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇവിടങ്ങളിലും 46 ഡിഗ്രി സെൽഷ്യസ് ആണ് താപനില.


100 ന​ഗരങ്ങളിലെ പട്ടികയിൽ നേപ്പാളിലെ ന​ഗരങ്ങളായ ധർ​ഗധി 57-ാം സ്ഥാനത്തും, ലുംബിനി 94-ാം സ്ഥാനത്തുമാണ്. ഇവയൊഴികെ പട്ടികയിൽ ഉള്ള 98 ന​ഗരങ്ങളും ഇന്ത്യയിലാണ്. ഉത്തരാഖണ്ഡിലെ റൂർക്കിയാണ് 100-ാം സ്ഥാനത്തുള്ളത്. ഇവിടെ 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


കേരളത്തെയും ചുട്ടുപൊള്ളിച്ച് കനത്തചൂട് തുടരുകയാണ്. പലയിടങ്ങളിലും ജനങ്ങൾക്ക് സൂര്യാതാപമേറ്റതായി റിപ്പോർട്ടുകളുണ്ട്. പാലക്കാട് 40.2 ഡി​ഗ്രി സെൽഷ്യസ് ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പുനലൂരിൽ 38.6 ഡി​ഗ്രി താപനിലയും രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home