ക്ഷണിക്കപ്പെടാത്ത അതിഥി; ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ‘മന്നത്തിൽ’ പാമ്പ്

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ ‘മന്നത്തിൽ’ എട്ടടി നീളമുള്ള ധാമൻ പാമ്പിനെ കണ്ടെത്തി. നാഗപഞ്ചമി ദിനത്തിലായിരുന്നു അപ്രതീക്ഷിതമായി മന്നത്തിൽ കൂറ്റൻ പാമ്പ് എത്തിയത്.
മന്നത്തിന്റെ മുറ്റത്ത് പാമ്പിനെ കണ്ടതിനെ തുടർന്ന് പാമ്പുപിടിത്ത വിദഗ്ധരെയും വനംവകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. വീടിന്റെ പടിക്കെട്ടിന് താഴെ ഒളിച്ചിരുന്ന പാമ്പിനെ പിന്നീട് പിടികൂടി. വിഷമില്ലാത്ത ഇന്ത്യൻ റാറ്റ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട ധാമൻ പാമ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി. പാമ്പിനെ വനംവകുപ്പ് മാർഗനിർദേശങ്ങൾ അനുസരിച്ച് വിട്ടയച്ചു.










0 comments