ad
Deshabhimani

യുവതികള്‍ ശബരിമലയില്‍ കയറണമെന്നാണ് ബുദ്ധിയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നത്: കോണ്‍ഗ്രസ് വക്താവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 06, 2019, 07:32 AM | 0 min read

ന്യൂഡല്‍ഹി> ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് വക്താവ്. കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേരയാണ് നിലപാട് വ്യക്തമാക്കിയത്. 'കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോള്‍ താഴേത്തട്ടിലെ യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണം;'  ഖേര പറഞ്ഞു.

വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള സംസ്ഥാന തലത്തിന്റെ പ്രവര്‍ത്തനം ഹൈക്കമാന്റിന് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകളിലൂടെ വ്യക്തമാക്കുന്നത്.ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെപിസിസിയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി.
ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത് എന്നതിനാല്‍ ഓര്‍ഡിനന്‍സ് ആവശ്യം ഉന്നയിക്കരുതെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home