ad
Deshabhimani

ഭരണം മാറിയിട്ടും ഒട്ടും മാറാതെ രാജസ്ഥാൻ; നസറുദ്ദീൻ ഷാ പങ്കെടുക്കാനിരുന്ന അജ‌്മീർ സാഹിത്യോൽസവം സംഘപരിവാർ സംഘടനകൾ അലങ്കോലപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 23, 2018, 06:52 PM | 0 min read

ന്യൂഡൽഹി > രാജസ്ഥാനിൽ ബിജെപി മാറി കോൺഗ്രസ‌് ഭരണം വന്നിട്ടും തീവ്രഹിന്ദുത്വ ശക്തികളുടെ വിളയാട്ടം തുടരുന്നു. വിഖ്യാത നടൻ നസീറുദ്ദീൻ ഷാ ഉത‌്ഘാടനം ചെയ്യാനിരുന്ന അജ‌്മീർ സാഹിത്യോൽസവം സംഘപരിവാർ സംഘടനകൾ അലങ്കോലപ്പെടുത്തി. യുവമോർച്ച ഉൾപ്പെടെയുള്ള പരിവാർ സംഘടനകളാണ‌് സാഹിത്യോത്സവ വേദിയിൽ അതിക്രമം കാട്ടിയത‌്. സംഘാടകർ പൊലീസ‌് സഹായം അഭ്യർഥിച്ചിട്ടും പ്രയോജനമുണ്ടായില്ല. ബുലന്ദ‌്ശഹറിൽ പൊലീസ‌് ഇൻസ‌്പെക്ടർ കൊല്ലപ്പെട്ടതിനോട‌് നസീറുദ്ദീൻ ഷാ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളാണ‌് സംഘപരിവാറിനെ  ചൊടിപ്പിച്ചത‌്.

അജ‌്മീർ സാഹിത്യോൽസവം നസീറുദ്ദീൻ ഷായും ഭാര്യ രത‌്നയും ചേർന്ന‌് ഉത‌്ഘാടനംചെയ്യാനാണ‌് തീരുമാനിച്ചിരുന്നത‌്. തുടർന്ന‌് ഷായുടെ പുസ‌്തകത്തെക്കുറിച്ചുള്ള ചർച്ചയും നിശ‌്ചയിച്ചിരുന്നു. എന്നാൽ ഷാ എത്തുന്നത‌് അറിഞ്ഞതോടെ സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഉത‌്ഘാടന വേദിയിലേക്ക‌് ഇരച്ചെത്തിയ പരിവാർ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കുകയും ഷായുടെ ചിത്രമുൾപ്പെടുന്ന സാഹിത്യോത്സവ പോസ‌്റ്ററുകൾ കത്തിക്കുകയും ചെയ‌്തു. പൊലീസിന്റെ സംരക്ഷണം ലഭിക്കാതെ വന്നതോടെ സംഘാടകർ ഷായെ വിളിച്ച‌് പരിപാടിക്ക‌് വരേണ്ടതില്ലെന്ന‌് അറിയിച്ചു.

സംഘപരിവാറുകാർ കുഴപ്പമുണ്ടാക്കുമെന്ന‌് പ്രതീക്ഷിച്ചിരുന്നതിനാൽ രാവിലെ തന്നെ പൊലീസിനെ ബന്ധപ്പെട്ടിരുന്നുവെന്ന‌് സംഘാടകനായ റാസ‌് ബിഹാരി ഗൗർ പറഞ്ഞു. എന്നാൽ ഉത‌്ഘാടനത്തിന‌് തൊട്ടുമുമ്പായി പ്രതിഷേധക്കാർ വേദിക്കുള്ളിൽ കടന്ന‌് പ്രശ‌്നങ്ങൾ സൃഷ്ടിച്ചു. പൊലീസ‌് തടഞ്ഞില്ല. മറ്റ‌് മാർഗമില്ലാതെ വന്നതോടെ ഷായെ വിളിച്ച‌് വരരുതെന്ന‌് അഭ്യർഥിക്കുകയായിരുന്നു–- ഗൗർ പറഞ്ഞു. 

ഷായ‌്ക്ക‌് സംരക്ഷണമൊരുക്കാൻ വിസമ്മതിച്ച രാജസ്ഥാനിലെ കോൺഗ്രസ‌് സർക്കാരിനെതിരായി രൂക്ഷവിമർശനമാണുയരുന്നത‌്. ഭരണം മാറിയിട്ടും രാജസ്ഥാനിൽ സ്ഥിതിഗതികളിൽ മാറ്റമില്ലെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം വൃന്ദാ കാരാട്ട‌് പറഞ്ഞു. വസുന്ധര രാജെയുടെ ഭരണകാലയളവിൽ തീവ്രഹിന്ദുത്വ ശക്തികൾക്ക‌് എല്ലാ സംരക്ഷണവും ലഭിച്ചിരുന്നു. എന്നാൽ രാജസ്ഥാനിൽ ഇപ്പോൾ കോൺഗ്രസ‌് ഭരണമാണ‌്.

കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവരെ അറസ‌്റ്റുചെയ‌്ത‌് തങ്ങൾക്ക‌് ഇത്തരം വിഷയങ്ങളിൽ ബിജെപിയുടെ നിലപാടല്ലെന്ന‌് തെളിയിക്കാൻ കോൺഗ്രസ‌് സർക്കാരിന‌് കഴിയുമായിരുന്നു. ഒരു അറസ‌്റ്റുപോലുമുണ്ടായില്ല. ഇത്തരം ആക്രമണങ്ങൾ ഇനി അനുവദിക്കില്ലെന്ന‌് ബോധ്യപ്പെടുത്തും വിധം ഗെലോട്ട‌് സർക്കാർ ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരുന്നു. രാജസ്ഥാനിലെ കോൺഗ്രസ‌് സർക്കാരിന്റേത‌് നിരാശാജനകമായ തുടക്കമാണ‌്–- വൃന്ദ പറഞ്ഞു.

സർക്കാരിന്റെ നിഷ‌്ക്രിയത്വം വിവാദമായതോടെ മുഖ്യമന്ത്രി അശോക‌് ഗെ‌ലോട്ട‌് സംഭവം ദൗർഭാഗ്യകരമെന്ന‌് പ്രതികരിച്ചു. നസീറുദ്ദീൻ ഷാ ഉത‌്ഘാടനത്തിൽ നിന്ന‌് മാറി നിൽക്കണമെന്ന‌് സംഘാടകർ അറിയിച്ചത‌് ദൗർഭാഗ്യകരമായി. സാഹിത്യോൽസവം സമാധാനപരമായി നടത്താൻ ഭരണകൂടം പൂർണമായും ഒരുക്കമായിരുന്നു. ഓരോ പൗരന്റെയും അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സർക്കാർ മാനിക്കുന്നു–- ഗെ‌ലോട്ട‌് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home