ഒഡിഷയിൽ മഹാബന്ദ‌്

ഒഡിഷ > സംസ്ഥാനത്തിന്റെ പടിഞ്ഞാറൻമേഖലയിൽ ഹൈക്കോടതി ബെഞ്ച‌് വേണമെന്ന‌് ആവശ്യപ്പെട്ട‌് വെസ‌്റ്റേൺ ഒഡിഷ ബാർ അസോസിയേഷൻ നടത്തിയ മഹാബന്ദിൽ ഒഡിഷയിൽ ജനജീവിതം സ‌്തംഭിച്ചു. 48 മണിക്കൂർ ബന്ദാണ‌് നടത്തിയത‌്. നിരവധി സംഘടനകൾ ബന്ദിന‌് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചമ്പൽപൂരിൽ അഭിഭാഷകർ ട്രെയിൻ തടഞ്ഞു. കടകൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജനങ്ങൾ പൊതുവേ സഹകരിച്ചു. ഒരു വിഭാഗം വിട്ടുനിന്നു.










0 comments