നാന പടേക്കറെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് തനുശ്രി ദത്ത

മുംബൈ > നാന പടേക്കറെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി തനുശ്രീ ദത്ത. പടേക്കര്‍ക്കു പുറമെ കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മാതാവ് സമീ സിദ്ദിഖി, എന്നിവരെ നാര്‍ക്കോ ബ്രെയിന്‍ മാപ്പിംഗ്, നുണ പരിശോധനകള്‍ക്കു വിധേയമാക്കണമെന്നാണ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് .
കേസ് കൈകാര്യം ചെയ്യുന്ന ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ നടിയുടെ അഭിഭാഷകനാണ് അപേക്ഷ സമര്‍പ്പിച്ചത്. നാന പടേക്കര്‍ക്കെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ഓഷിവാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തുവര്‍ഷം മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.










0 comments