ad
Deshabhimani

അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ

Sexual assault case

പ്രതീകാത്മക ചിത്രം| photo: AP

വെബ് ഡെസ്ക്

Published on May 07, 2026, 12:12 PM | 1 min read

ഭോപ്പാൽ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ. മെയ് 3 നാണ് സംഭവം നടന്നത്.


പെൺകുട്ടിയുടെ അയൽക്കാരനായ പ്രതിയിൽ നിന്നുമുണ്ടായ അതിക്രമം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അഭിഭാഷകന്റെ പേരക്കുട്ടിയോടൊപ്പം കളിക്കുന്നതിനായി അവരുടെ വീട്ടിലേക്ക് പോയതായിരുന്നു പെൺകുട്ടി. പ്രതിയായ അഭിഭാഷകനെ പെൺകുട്ടി നാന എന്നാണ് വിളിച്ചിരുന്നത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ റൂമിലേക്ക് കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്തു.


വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് ഇക്കാര്യം പറയുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോൾ സ്വകാര്യഭാ​ഗത്ത് പോറലുകൾ കാണുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈദ്യപരിശോധനയിൽ ലൈം​ഗികാതിക്രമം നടന്നതായി തെളിയുകയും ചെയ്തു. തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൗൺസിലിംഗിനിടെ താൻ നാന എന്ന് വിളിക്കുന്ന അയൽവാസി തന്നെയാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. തന്റെ വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് പ്രതി താമസിക്കുന്നത്. ഇയാളുടെ കൊച്ചുമകൾ നാന എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെൺകുട്ടിയും അഭിഭാഷകനെ നാന എന്നാണ് വിളിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home