കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കും :സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി > പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കും. കേരളത്തിലെ സാഹചര്യങ്ങളില്‍ ആശങ്ക ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മറ്റു സുപ്രീം കോടതി ജഡ്ജിമാരും സഹായം നല്‍കും. ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
അറ്റോര്‍ണി ജനറല്‍ ഒരുകോടി രൂപ സഹായം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും കെഎം ജോസഫും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.










0 comments