Deshabhimani

തട്ടിക്കൊണ്ടുപോയ കർഷകന്‍റെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി; കൈകാലുകള്‍ ബന്ധിച്ച നിലയില്‍

dead body

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 05, 2026, 04:46 PM | 1 min read

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലെ ഫാമിൽ നിന്നും തട്ടിക്കൊണ്ടുപോയ കർഷകനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈകാലുകൾ കയർ ഉപയോ​ഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം. ഖുങ്ഖോ കുക്കി ഗ്രാമവാസിയായ ഹെംജാങ് ഹോക്കിപ്പിനെ ഒക്ടോബർ 3നാണ് ഫാമിൽ നിന്നും സായുധസംഘം തട്ടിക്കൊണ്ടുപോയതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് ഹെംജാങിനായി വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.


വയോധികന്റെ വസ്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രസേന സ്നിഫർ നായകളെ ഉപയോഗിച്ച് ഉൾവനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഉൾവനത്തിൽ നിന്നും മൃതശരീരം കണ്ടെത്തിയത്. പ്രതികളെ കണ്ടെത്തുന്നതുവരെ മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം തയ്യാറായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ചുരാചന്ദ്പൂർ ജില്ലയിലെ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home