ad
Deshabhimani

print edition 7 മാവോയിസ്റ്റുകളെ കൂടി വധിച്ചു

maoists killed
വെബ് ഡെസ്ക്

Published on Nov 20, 2025, 01:15 AM | 1 min read


വിജയവാഡ

ആന്ധ്രപ്രദേശിൽ ഏഴ് മാവോയിസ്റ്റുകളെകൂടി പൊലീസ് വെടിവച്ചുകൊന്നു. അല്ലൂരി സീതാരാമരാജു ജില്ലയിലെ വനമേഖലയിലാണ് നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പ്രധാന നേതാവ് മെട്ടൂരി ജോഗ റാവു (ടെക് ശങ്കര്‍) അടക്കമുള്ളവരെ വെടിവച്ചുകൊന്നത്. ബുധനാഴ്‌ച രാവിലെ ഏഴോടെയാണ് വെടിവയ്‌പ്പുണ്ടായത്.


കൊല്ലപ്പെട്ടവരിൽ മൂന്നുപേര്‍ വനിതകളാണെന്ന് എഡിജിപി മഹേഷ് ചന്ദ്ര ലദ്ധ പറഞ്ഞു. കഴിഞ്ഞദിവസത്തെ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടവരാണിവര്‍. ടെക് ശങ്കര്‍ സിപിഐ മാവോയിസ്റ്റിന്റെ ആന്ധ്രപ്രദേശ്‌– ഒഡിഷ അതിര്‍ത്തി കേന്ദ്രകമ്മിറ്റി അംഗമാണെന്നും പൊലീസ് പറയുന്നു.


അന്വേഷണ ഏജന്‍സി തലയ്‌ക്ക്‌ ഒരു കോടിരൂപ ഇനാം പ്രഖ്യാപിച്ച മാദ്‍വി ഹിദ്മ (55) അടക്കം ആറ്‌ മാവോയിസ്റ്റുകളെ ​ചൊവ്വാഴ്‌ച വധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബുധനാഴ്‌ചത്തെ ഏറ്റുമുട്ടല്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home