ad
Deshabhimani

print edition ബംഗാളിൽ 7 ലക്ഷം വോട്ടർമാരെ ഉൾപ്പെടുത്തി: ഇടപെടാതെ സുപ്രീംകോടതി

West Bengal SIR
വെബ് ഡെസ്ക്

Published on Apr 21, 2026, 12:01 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്‌ മണിക്കൂറുകൾ മാത്രം ശേഷിക്കെ പശ്ചിമ ബംഗാളിൽ ഏഴ്‌ ലക്ഷം വോട്ടർമാരെ ഫോം ആറ്‌ വഴി ഉൾപ്പെടുത്തിയ തെരഞ്ഞെടുപ്പ്‌ കമീഷന്റെ നടപടിയിൽ ഇടപെടാതെ സുപ്രീംകോടതി. മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി വിഷയം പരാമർശിച്ചെങ്കിലും പരിഗണിക്കില്ലെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ അറിയിച്ചു. നിശ്ചിത സമയപരിധിക്ക് ശേഷം ഫോം ആറ്‌ വഴി വോട്ടർമാരെ ചേർക്കുന്നത് കോടതി ഉത്തരവിന്‌ വിരുദ്ധമാണെന്ന്‌ ഗുരുസ്വാമി വാദിച്ചുവെങ്കിലും ബെഞ്ച്‌ കേൾക്കാൻ തയ്യാറായില്ല. ആവശ്യം ഹർജിയായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home