അമിതവേഗതയിലെത്തിയ ഥാർ ഓട്ടോയിലേയ്ക്ക് ഇടിച്ചുകയറി; കർണാടകയിൽ ആറ് കർഷകർ മരിച്ചു

പ്രതീകാത്മക ചിത്രം
ബംഗളൂരു: അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ ഓട്ടോയിലേയ്ക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറ് കർഷകർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിൽ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവർ ബി കെ അഞ്ജിനപ്പ (35), എൻ ഉമാദേവി (55), ബി ആർ വിജയ (40), കെ എൻ ലക്ഷ്മമ്മ (50), ആർ സരോജമ്മ (65) ബി എസ് അരുണമ്മ (48) എന്നിവരാണ് മരിച്ചത്.
അതിവേഗതയിൽ വന്ന മഹീന്ദ്ര ഥാർ കർഷകതൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ പുറകിൽ ഇടിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തിൽ തെറിച്ചു നീങ്ങിയ ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവർ ബാഗേപള്ളി താലൂക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നില ഗുരുതരമെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർ ജോലിക്ക് ശേഷം വീട്ടിലേയ്ക്കുള്ള മടക്ക യാത്രയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments