കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമം: 566 പെട്ടി വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തു

കസ്റ്റംസ് പിടികൂടിയ സിഗരറ്റ് (Photo: ANI)
അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.13 ലക്ഷത്തിലധികം വിദേശ സിഗരറ്റുകൾ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
യാത്രക്കാരുടെ ചെക്ക്-ഇൻ ബാഗേജുകൾ എക്സ്-റേ ചെയ്തപ്പോൾ ലഭിച്ച സംശയാസ്പദമായ വിവരങ്ങളെത്തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. 566 പെട്ടികളിലായി ആകെ 1,13,200 സിഗരറ്റ് സ്റ്റിക്കുകൾ കണ്ടെടുത്തു. ഇതിൽ 'മോണ്ട്' (280 പെട്ടി), 'ഗുഡാങ് ഗരം' (286 പെട്ടി) എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്നു.
1962-ലെ കസ്റ്റംസ് ആക്ട് പ്രകാരം സാധനങ്ങൾ പിടിച്ചെടുത്തു. കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
(Statutory warning: പുകവലി ആരോഗ്യത്തിന് ഹാനീകരമാണ്)









0 comments