ad
Deshabhimani

പശ്ചിമ ബംഗാളിലും ഒഡീഷയിലും ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

Earthquake
വെബ് ഡെസ്ക്

Published on Feb 25, 2025, 08:08 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലും ഒഡീഷയിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും കൊൽക്കത്തയിലും

ഒഡീഷയിലെ പുരിക്ക് സമീപവുമാണ്‌ ചൊവ്വാഴ്ച രാവിലെ 6.10 ന്‌ ഭൂകമ്പം അനുഭവപ്പെട്ടത്‌.


ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് പറഞ്ഞു. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home