ad
Deshabhimani

മണിപ്പൂരിൽ 53 ഏക്കർ കറുപ്പ് കൃഷി നശിപ്പിച്ചു

poppy
വെബ് ഡെസ്ക്

Published on Jan 08, 2026, 11:01 AM | 1 min read

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ഏകദേശം 53 ഏക്കർ അനധികൃത പോപ്പി കൃഷി നശിപ്പിച്ചതായി സുരക്ഷാ സേന അറിയിച്ചു.


"പോലീസ്, സിആർപിഎഫ്, വനം വകുപ്പ്, എൻസിബി എന്നിവയുടെ സംയുക്ത സംഘങ്ങൾ നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ കൃഷി കണ്ടെത്തിയത്. കാങ്‌പോക്പി ജില്ലയിലെ മോൾജോൾ, തുസം, വൈച്ചെയ്-നഫായ് പ്രദേശങ്ങളിലെ കന്നിൻ പ്രദേശങ്ങളിലായിട്ടായിരുന്നു കൃഷി. 


മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത വനത്തിനകത്തെ ചെങ്കുത്തായ പ്രദേശങ്ങളാണ് കൃഷിക്കായി പ്രയോജനപ്പെടുത്തിയിരന്നത്.


ഈ പ്രദേശങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ടവർക്ക് താമസിക്കാനായി നിർമ്മിച്ച താൽക്കാലിക കുടിലുകൾ, വളം, കളനാശിനികൾ അനധികൃത കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home