അശ്ലീല ഉള്ളടക്കം: മൂഡ്എക്സ് വിഐപി അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

ന്യൂഡൽഹി: നിയമവിരുദ്ധവും അശ്ലീലവുമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് അഞ്ച് ഒടിടി ആപ്ലിക്കേഷനുകൾ കൂടി നിരോധിച്ചു. ഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നിവയാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ സമാനരീതിയിലുള്ള ഇരുപതിലധികം ഒടിടി ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതടക്കമുള്ള നിയമലംഘനങ്ങളുടെ പേരിലാണ് ഒടിടി ആപ്ലിക്കേഷനുകളിലേക്ക് പൊതുജനങ്ങൾക്കുള്ള ആക്സസ് തടയാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) ഇന്റർനെറ്റ് സേവന ദാതാക്കളോട് (ISP) നിർദ്ദേശിച്ചത്.
ഡേസി ഫ്ലിക്സ്, ബിഗ് ഷോട്ട്‌സ് ആപ്പ്, ബൂമെക്‌സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ്, കങ്കൻ ആപ്പ്, ബുൾ ആപ്പ്, ജൽവ ആപ്പ്, വൗ എന്റർടൈൻമെന്റ്, ലുക്ക് എന്റർടൈൻമെന്റ്, ഹിറ്റ്‌പ്രൈം, ഫെനിയോ, ഷോഎക്‌സ്, സോൾ ടാക്കീസ്, അഡ്ഡ ടിവി, ഹോട്ട്എക്‌സ് വിഐപി, ഹൽചൽ ആപ്പ്, മൂഡ്‌എക്‌സ്, നിയോൺഎക്‌സ് വിഐപി, ഫുഗി, മോജ്‌ഫ്ലിക്‌സ്, ട്രിഫ്ലിക്‌സ്, ALTT, ULLU എന്നിവയാണ് കഴിഞ്ഞ വർഷം നിരോധിച്ച ആപ്പുകൾ.










0 comments