ad
Deshabhimani

റെയില്‍വേ ജോലിക്ക് 21 ലക്ഷം ; ഉദ്യോഗാർഥിയുടെ പിതാവിൽ നിന്ന് പണം തട്ടിയ 45കാരൻ അറസ്റ്റിൽ

jobfraud

പ്രതീകാത്മക ചിത്രം | image: indiancurrents

വെബ് ഡെസ്ക്

Published on Jun 12, 2026, 03:31 PM | 1 min read

ഭുവനേശ്വർ: റെയിൽവേയിൽ ലോക്കോ പൈലറ്റ് ജോലി വാ​ഗ്ദാനം ചെയ്ത് ഉദ്യോഗാർഥിയുടെ പിതാവിൽ നിന്ന് 21 ലക്ഷം തട്ടിയ 45കാരൻ അറസ്റ്റിൽ. കട്ടക്, ഒലത്പുർ സ്വദേശിയായ ​ഗദാധർ നാഥ് ആണ് അസ്ക പൊലീസിന്റെ പിടിയിലായത്.


​ഗഞ്ചം ജില്ലയിലെ ബെർഹാംപൂർ സ്വദേശിയുടെ മകന് റെയിൽവേയിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് 2024- 25 കാലയളവിൽ 21 ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയത്. ഓൺലൈൻ ഇടപാടുകളിലൂടെയായിരുന്നു പണം കൈക്കലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ലോക്കോ പൈലറ്റ് ജോലി വാ​ഗ്ദാനം ചെയ്ത പ്രതി, വീട്ടുകാരുടെ വിശ്വാസം നേടാനായി കൊൽക്കത്തയിലെ ഈസ്റ്റേൺ റെയിൽവേയുടെ പേരിൽ വ്യാജ നിയമനരേഖ നൽകുകയായിരുന്നു. ഈ രേഖയുമായി ഈസ്റ്റേൺ റെയിൽവേ ഓഫീസിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. കൃത്യമായ പേരോ മേൽവിലാസമോ രേഖയിലുണ്ടായിരുന്നില്ലെന്ന് റെയിൽവേ വ്യക്തമാക്കിയതായി അലാസ്ക പൊലീസും അറിയിച്ചു.


തട്ടിപ്പ് മനസിലാക്കിയ ഉദ്യോ​ഗാർഥി പണം തിരികെ ചോദിച്ചപ്പോൾ ആറ് മാസത്തിനകം തരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ വാക്ക് പാലിക്കാതായതോടെ വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home